ADVERTISEMENT

കണ്ണൂർ∙ തലശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ചയുടെ പ്രകടനം. മുന്നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രവേശിക്കുന്നതു പൊലീസ് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നുമുതല്‍ തിങ്കളാഴ്ച വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ കൂട്ടംകൂടുന്നതും പ്രകടനങ്ങള്‍ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച പ്രകടനം നടത്തിയത്.

English Summary: Thalassery Yuvamorcha March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com