തലശേരിയിൽ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Mail This Article
×
കണ്ണൂർ∙ തലശേരിയിൽ യുവമോർച്ചാ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ധർമടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ.രഗിത്ത്, വി.വി. ശരത്ത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ തിരിച്ചറിഞ്ഞതായി തലശേരി പൊലീസ് വ്യക്തമാക്കി.
English Summary: Four BJP Workers arrested in Thalassery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.