ADVERTISEMENT

കൊച്ചി ∙ രാജു നാരായണ സ്വാമിക്കു ലിയനാഡോ ഡാവിഞ്ചി ഫെലോഷിപ്. അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റിയാണു ബൗദ്ധികസ്വത്ത് അവകാശ നിയമങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഈ ഫെലോഷിപ് നൽകുന്നത്. കൃത്രിമ ബുദ്ധിയും ബ്ലോക്ക് ചെയിനും ഉൾപ്പെടെയുള്ള ശാസ്ത്ര സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച്  ബൗദ്ധിക സ്വത്തവകാശ ഓഫിസുകൾ എങ്ങനെ അഴിമതി മുക്തമാക്കാം എന്നതിനെ സംബന്ധിച്ച ഗവേഷണത്തിനാണ് ഫെലോഷിപ്.

നേരത്തേ ബെംഗളൂരു നാഷനൽ ലോ സ്കൂളിൽനിന്നും ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമ നേടിയിരുന്നു. എൻഎൽയു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽഎൽഎമ്മും സ്വാമി നേടിയിട്ടുണ്ട്. ഇടുക്കി ജില്ലാ കലക്ടർ ആയിരിക്കെ അഴിമതിക്കെതിരെ പോരാടിയതോടെയാണു സ്വാമി ദേശീയ തലത്തിൽ പ്രശസ്തനായത്. രാജകുമാരി ഭൂമി ഇടപാടിൽ സ്വാമി സമർപ്പിച്ച റിപ്പോർട്ടിൽ അന്നത്തെ പൊതുമരാമത്തു മന്ത്രിക്കു രാജി വയ്ക്കേണ്ടി വന്നു. തൃശൂർ കലക്ടർ ആയിരിക്കെ നഗരത്തിലെ പട്ടാളം റോഡ് വീതി കൂട്ടി സ്വാമി നഗരത്തിന്റെ മുഖച്ഛായ മാറ്റിയിരുന്നു. 

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് സ്വാമിക്ക് ഐഐടി കാൺപൂർ 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നടന്ന 32 തിരഞ്ഞെടുപ്പുകളിൽ സ്വാമി കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാബ്‍വ‌െ തിരഞ്ഞെടുപ്പിൽ രാജ്യാന്തര നിരീക്ഷകനായി. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും 2003ൽ കേരള സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

English Summary: Leonardo Da Vinci award for Raju Narayana Swamy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com