ADVERTISEMENT

കൂനൂർ (ഊട്ടി)∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ വ്യോമകേന്ദ്രത്തിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മേട്ടുപ്പാളയത്തുവച്ച് പൊലീസ് എസ്കോർട്ട് വാനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഭൗതികശരീരം മറ്റൊരു വാഹനത്തിൽ കയറ്റി സുലൂർ വ്യോമകേന്ദ്രത്തിലേക്കു യാത്ര തുടർന്നു.

English Summary: Army Chopper Crash: Ambulance carrying body of soldier hits Police escort vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com