അവസാനനിമിഷവും ജീവനുവേണ്ടി പോരാടി; വേദനയായി രാജ്യത്തിന്റെ ജനറൽ
Mail This Article
കൂനൂർ (ഊട്ടി)∙ ആശുപത്രിയിൽ എത്തിക്കുന്നതുവരെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തിന്റെ പ്രിയപ്പെട്ട ജനറല്‍ ഏവരേയും വേദനയിലാഴ്ത്തി വിടവാങ്ങുകയായിരുന്നു.
ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെ ഭൗതികദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. നാളെയാണ് സംസ്കാരം. മരിച്ച മറ്റു 11 സൈനികരുടെ മൃതദേഹം ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ രാവിലെ പൊതുദര്‍ശനത്തിന് വച്ച ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
അപകടത്തിൽ പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ചികില്‍സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തി. 80 ശതമാനം പൊള്ളലോടെ വെല്ലിങ്ടണിലെ സേനാ ആശുപത്രിയിലാണ് നിലവിൽ ചികിത്സയിലുള്ളത്.
English Summary: General Bipin Rawat’s body to be brought to Delhi; funeral on Friday