ADVERTISEMENT

കൂനൂർ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിനു പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംയുക്താ സേനാ സംഘത്തെ നിയോഗിച്ചതായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിനെ അറിയിച്ചത്. കനത്ത മൂടൽമഞ്ഞാണ് അപകടത്തിലേക്കു നയിച്ചതെന്നു തന്നെയാണ് നിഗമനം.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഊട്ടിയിലും കൂനൂരിലും കാഴ്ച മറയ്ക്കുന്ന വിധം കനത്ത മൂടൽമഞ്ഞായിരുന്നു. ചൊവ്വാഴ്ച അൽപം കുറവുണ്ടായിരുന്നെങ്കിലും ഇന്നലെ വീണ്ടും കനത്തു. ഹെലികോപ്റ്റർ തകർന്നുവീണതിനുശേഷം രക്ഷാപ്രവർത്തനം നടക്കുമ്പേ‍‍ാഴും കനത്ത കോടമഞ്ഞായിരുന്നു.

നവംബർ – ഡിസംബർ കാലത്തെ മഞ്ഞ് വില്ലനാണെന്നു തിരിച്ചറിഞ്ഞിരുന്നയാളാണു തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത. ഇഷ്ട വിശ്രമകേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്കു കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങി സൂലൂരിൽനിന്നു ഹെലികോപ്റ്ററിലാണ് പോകാറുള്ളതെങ്കിലും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ യാത്ര കാറിൽ ആയിരുന്നു. ഹെലികോപ്റ്റർ യാത്രയ്ക്കു പ്രശ്നങ്ങളില്ലെന്ന് അറിയിപ്പു ലഭിച്ചാലും വേണ്ടെന്നു ജയലളിത പറയുമായിരുന്നത്രേ. ‘ചതിക്കുന്ന മഞ്ഞ്’ എന്നാണ് ഈ സീസണിലെ കോടയെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.

Kodanad-Estate-Board

കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്നുവയ്ക്കണമെന്ന് ജനറൽ ബിപിൻ റാവത്തിനു നിർദേശമുണ്ടായിരുന്നതായി സൂചനയുണ്ട്. ബുധനാഴ്ച രാവിലെ 10നും 10.30നും രണ്ടു തവണ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു. റോഡ് മാർഗം വെല്ലിങ്ടണിലേക്ക് പോകുന്നതിനുള്ള സന്നാഹങ്ങളും ഒരുക്കിയിരുന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ യാത്രയുമായി മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകുകയായിരുന്നോ എന്നു വ്യക്തമല്ല.

English Summary: Jayalalithaa Denies Travel in Helicopter to Kodanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com