ADVERTISEMENT

ന്യൂഡൽഹി ∙ ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മോധാവി ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും കണ്ണീർ പൂക്കളർപ്പിച്ച് മക്കളും കൊച്ചുമകനും. ഒരേ ദിവസം അപ്രതീക്ഷിതമായി അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ട കൃതികയും തരിണിയും ഏവർക്കും നൊമ്പരക്കാഴ്ചയായി. മുത്തച്ഛനും മുത്തശ്ശിക്കും റോസാപുഷ്പങ്ങൾ അർപ്പിച്ച് വിട ചൊല്ലാൻ കൊച്ചുമകനും എത്തിയിരുന്നു. 

ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ബിപിൻ റാവത്തിന്റെയും മധുലികയുടെ ഭൗതികദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ എത്തി. ‘വേദന നിറ‍ഞ്ഞ ഹൃദയത്തോടെ റാവത്തിനും ഭാര്യയ്ക്കും അവസാന ആദരം നൽകുന്നു. സാഹസികതയുടെയും ധീരതയുടെയും പ്രതീകമാണ് ജനറൽ ബിപിൻ റാവത്ത്. ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം ദൗർഭാഗ്യകരമാണ്’– അമിത് ഷാ ട്വീറ്റ് ചെയ്തു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധമി, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഹരീഷ് സിങ് റാവത്ത്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി എന്നിവരും അന്തിമോപചാരം അർപ്പിക്കാനെത്തി. ഡൽഹി ബ്രാർ സ്ക്വയറിലാണ് ഇരുവരും അന്ത്യവിശ്രമം കൊള്ളുക.

English Summary : General Bipin Rawat's Daughters, Grandchild Pay Tribute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com