ADVERTISEMENT

കൊച്ചി∙ കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ഐഎസ്ആര്‍ഒയുടെ യന്ത്രഭാഗം ടോൾ പ്ലാസ കടന്നു. വളരെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് യന്ത്രഭാഗം പുറത്തെത്തിച്ചത്. ഐഎസ്ആര്‍ഒയിലേക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. 

ഒരു ദിവസം മുൻപ് തിരുച്ചിറപ്പള്ളിയിൽനിന്നും യന്ത്രഭാഗം എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഐഎസ്ആർഒയിലേക്ക് തിരിച്ചത്. ശനിയാഴ്ച പുലർച്ചെ കുമ്പളം ടോൾ പ്ലാസയിൽ യന്ത്രഭാഗം കുടുങ്ങുകയായിരുന്നു. ലോറിയുടെ ടയറിന്റെ മർദം കുറച്ചുകൊണ്ടാണ് വളരെ ശ്രമകരമായി കടത്തിയത്. ടോൾ പ്ലാസയുടെ ബീമുകൾക്കും തൂണുകൾക്കും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

English Summary: ISRO machine stucked at toll plaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com