ADVERTISEMENT

ബൽറാംപുർ (യുപി) ∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയെ സ്വയംപര്യാപ്തമാക്കാന്‍ റാവത്ത് നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം സാക്ഷിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

യുപിയിലെ ബൽറാംപുരിൽ സരയു നഹർ ദേശീയ പദ്ധതിയുടെ ഉദ്‌ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'സേനയിൽ കഴിയുന്ന കാലം മാത്രമല്ല സൈനികൻ സൈനികനായി തുടരുന്നത്. ജീവിതകാലം മുഴുവൻ അയാൾ ഒരു യോദ്ധാവാണ്. രാജ്യത്തിന്റെ  അഭിമാനത്തിനും അച്ചടക്കത്തിനും വേണ്ടിയാണ് അയാൾ ഓരോ നിമിഷവും ജീവിക്കുന്നത്'- പ്രധാനമന്ത്രി പറഞ്ഞു.

'നമ്മൾ തളര്‍ന്നിരിക്കില്ല, എല്ലാ വെല്ലുവിളികളും സധൈര്യം നേരിടും. സേനയുടെ നവീകരണവും അതിര്‍ത്തിയിലെ അടിസ്ഥാന വികസനവും അതിവേഗം നടപ്പാക്കും'- പ്രധാനമന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ പരുക്കുപറ്റി ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ജീവന്‍ രക്ഷിക്കാൻ തീവ്രപരിശ്രമമാണ് നടത്തുന്നതെന്നും മോദി അറിയിച്ചു.

English Summary: Narendra Modi Says Nation Has Witnessed Contributions Done By Bipin Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com