ADVERTISEMENT

കോഴിക്കോട് ∙ വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെ വീണ്ടും പിന്തുണച്ച് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നല്‍കിട്ടുണ്ട്.

ഇതില്‍ കൂടുതല്‍ കോലാഹലങ്ങള്‍ നടത്തേണ്ടതില്ലെന്നു ലീഗ് സമരങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് കാന്തപുരം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നുള്ള പരിശോധനയാണ് വേണ്ടത്. മുസ്‌ലിം ജമാഅത്ത് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വഖഫ് വിഷയത്തിൽ മുസ്‌ലിം ലീഗും സര്‍ക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. തീരുമാനം പിൻവലിക്കുംവരെ സമരം തുടരുമെന്നാണ് ലീഗിന്റെ നിലപാട്. അതേസമയം, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.

English Summary: Waqf Board Appointment: Kanthapuram support LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com