വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരിൽനിന്ന് പിടിച്ചെടുത്തത് 13,109 കോടി
Mail This Article
ന്യൂഡൽഹി ∙ വൻ സാമ്പത്തികതട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരിൽനിന്നായി 13,109.17 കോടി രൂപ ബാങ്കുകൾ പിടിച്ചെടുത്തതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇവരുടെ സ്വത്തുവകകൾ പിടിച്ചെടുത്തതു വിറ്റാണ് ഈ പണം കണ്ടെത്തിയതെന്നും കേന്ദ്രമന്ത്രി ലോക്സഭയിൽ പറഞ്ഞു.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ 2021 ജൂലൈ വരെയുള്ള കണക്കുകളാണ് മന്ത്രി ഉദ്ധരിച്ചത്. വിജയ് മല്യയിൽനിന്ന് 792 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തതാണ് ഒടുവിലത്തേത്. കഴിഞ്ഞ 7 സാമ്പത്തിക വർഷങ്ങളിലായി 5.49 ലക്ഷം കോടിരൂപയാണ് പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചത്. നിക്ഷേപകരുടെ പണം പൊതുമേഖലാ ബാങ്കുകളിൽ സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
English Summary: Banks Recover ₹ 13,100 Crore From Vijay Mallya, Nirav Modi, Mehul Choksi