ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണങ്ങളിൽ പൊലീസിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർക്കശമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേരുവച്ച് കേസെടുക്കുന്ന ഏർപ്പാട് പൊലീസ് അവസാനിപ്പിക്കണം. ഈ പ്രവണത കൂടി വരുന്നുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വർഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ എഐവൈഎഫിന്റെ മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘രാഷ്ട്രീയ പാർട്ടികളോ മതസംഘടനകളോ കൊടുക്കുന്ന പേരുവച്ചുകൊണ്ട് അവരെ പ്രതികളാക്കി കേസെടുക്കുന്ന ഏർപ്പാടുകൾ പലപ്പോഴും നടക്കുന്നുണ്ട്. അത് ആപത്താണ്. പല സ്ഥലങ്ങളിലും അത് കൂടിവരികയാണ്. ചില പൊലീസ് ഉദ്യോഗസ്ഥർ അതിനുവേണ്ടി മാത്രം നിൽക്കുന്നവരാണ്.‘–പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

English Summary: Political Murders: Pannyan Raveendran against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com