ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് എത്തിക്കുന്ന പച്ചക്കറി വിപണിയിലെത്താന്‍ വൈകും. ക്രിസ്മസിനു ശേഷം ഈ മാസം 29 മുതല്‍ മാത്രമേ പച്ചക്കറി കേരളത്തിലേക്ക് എത്തൂ. പച്ചക്കറി വിലയില്‍ കാര്യമായ കുറവ് ഇപ്പോഴും വിപണിയില്‍ പ്രകടമാവുന്നില്ല.

സംസ്ഥാനത്ത് വില കുതിച്ചു കയറിയതോടെയാണ് തമിഴ്നാട്ടിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നീക്കം ആദ്യം തമിഴ്നാട്ടിലെ ഇടനിലക്കാര്‍ അട്ടിമറിച്ചതോടെ, സര്‍ക്കാര്‍ കര്‍ഷക സംഘങ്ങളുമായി കരാര്‍ ഒപ്പിടുകയായിരുന്നു.

എന്നാല്‍ ധാരണാപത്രം അനുസരിച്ച് പച്ചക്കറി എത്താന്‍ ഒരാഴ്ച കൂടി വൈകും. അതു ക്രിസ്മസ് വിപണിയില്‍ പച്ചക്കറി വില കുറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനു തിരിച്ചടിയാണ്. കരാര്‍ പ്രകാരം 29 മുതലാണ് ഹോര്‍ട്ടികോര്‍പിനു പച്ചക്കറി നല്‍കുന്നതെന്ന് തെങ്കാശിയിലെ കര്‍ഷക സംഘങ്ങളും അറിയിച്ചു.

അതേസമയം, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നിരത്തിലിറക്കിയ തക്കാളിവണ്ടിക്ക് നല്ല പ്രതികരണം കിട്ടുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യയിൽ പച്ചക്കറിവില ഉയര്‍ന്നു നില്‍ക്കുന്നത് ആവശ്യത്തിനു സാധനങ്ങള്‍ എത്തിക്കാന്‍ തടസ്സമാകുകയാണ്. ഹോര്‍ട്ടികോര്‍പ് വില കുറച്ചു കൊടുത്തിട്ടും പൊതുവിപണിയിൽ വിലകുറയ്ക്കാനാകാത്തത് സര്‍ക്കാരിന് പ്രതിസന്ധിയാണ്.

English Summary: Vegetable prices continue to soar across kerala; vegetable procurement delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com