ഉയരങ്ങളിലെത്തിയിട്ടും വേരുകൾ മറന്നില്ല: ക്യാപ്റ്റൻ വരുൺ സിങ്ങിനെ അനുസ്മരിച്ച് മോദി
Mail This Article
ന്യൂഡൽഹി∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റു മരണത്തിനു കീഴടങ്ങിയ ക്യാപ്റ്റൻ വരുൺ സിങ്ങിനെ മൻ കി ബാത്തിൽ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തിൽ ശൗര്യചക്ര പുരസ്കാരം സ്വീകരിച്ച ശേഷം സ്കൂൾ പ്രിൻസിപ്പലിന് വരുൺ സിങ് അയച്ച കത്ത് പ്രധാനമന്ത്രി മൻ കി ബാത്തിൽ വായിച്ചു കേൾപ്പിച്ചു. ഉയരങ്ങളിലെത്തിയിട്ടും തന്റെ വേരുകൾ അദ്ദേഹം മറന്നിട്ടില്ലെന്നതു തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നു മോദി പറഞ്ഞു.
അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോള്‍ ഹൃദയത്തെ സ്പർശിക്കുന്ന ഒരു കാര്യം ഞാൻ സമൂഹമാധ്യമത്തിൽ കണ്ടു. 2021 ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ശൗര്യചക്ര സമ്മാനിച്ചത്. അവാർഡിനു ശേഷം അദ്ദേഹം തന്റെ സ്കൂൾ പ്രിൻസിപ്പലിന് ഒരു കത്തെഴുതി. വിജയത്തിന്റെ നെറുകയിലായിരുന്നിട്ടും സ്വന്തം വേരുകൾ നനയ്ക്കാൻ അദ്ദേഹം മറന്നില്ലെന്നതാണു മനസ്സിലേക്ക് ആദ്യം വന്നത്– പ്രധാനമന്ത്രി പറഞ്ഞു.
ജനറൽ ബിപിൻ റാവത്തിനൊപ്പം സഞ്ചരിക്കവേ ഡിസംബർ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരിൽവച്ച് ഹെലികോപ്റ്റർ അപകടമുണ്ടായത്. പരുക്കേറ്റു ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വരുൺ സിങ് മരണത്തിനു കീഴടങ്ങിയത്.
English Summary: On Last Mann Ki Baat Of 2021, PM Recalls IAF Pilot's Letter To School