ബാർബർ–ബ്യൂട്ടിഷ്യൻസ് സംഘടനയ്ക്ക് ആലുവയിൽ ജൂബിലി ആസ്ഥാന മന്ദിരം
Mail This Article
പത്തനംതിട്ട ∙ കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ സുവർണ ജൂബിലി സ്മാരക മന്ദിരം ചൊവ്വാഴ്ച ആലുവയിൽ ഉദ്ഘാടനം ചെയ്യും. ആലുവ യുസി കോളജിനു സമീപമാണ് മന്ദിരം. സംഘടന സ്ഥാപക നേതാവ് എ.കൃഷ്ണന്റെ ഓർമയ്ക്കാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. 11ന് വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി മന്ദിരം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമിതി ഓഫിസ്, കുടുംബ സുരക്ഷാ നിധി ഓഫിസ്, സംഘടനയുടെ ചുമതലയിലുള്ള സഹകരണ സംഘം തുടങ്ങിയ ഈ മൂന്നുനില മന്ദിരത്തിൽ പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി എം. ഉമ്മർ, വൈസ് പ്രസിഡന്റുമാരായ സി.എൻ ശശികുമാർ (പത്തനംതിട്ട), എം.കെ മുഹമ്മദ് (മലപ്പുറം), സെക്രട്ടറിമാരായ കുളത്തൂർ മണിയൻ (തിരുവനന്തപുരം), സി.ബാലകൃഷ്ണൻ (പാലക്കാട്), പി.വി മോഹനൻ (കോട്ടയം), എസ്. മോഹനൻ (ആലപ്പുഴ), മുൻ പ്രസിഡന്റ് കെ. ഇ ബഷീർ, ജനറൽ സെക്രട്ടറി യു.എൻ തമ്പി, ട്രഷറർ പി. ഉണ്ണിക്കൃഷ്ണൻ (പാലക്കാട്) എന്നിവർ അറിയിച്ചു.
സമ്മേളനത്തിൽ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. അസോസിയേഷന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് മന്ദിരമെന്നും കേരളത്തിലെ ബാർബർ-ബ്യൂട്ടിഷ്യൻ മേഖലയിൽ 53 വർഷക്കാലമായി ജാതി–മത–കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി വർഗ പ്രസ്ഥാനങ്ങളിലൊന്നാണ് കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷ്യൻസ് അസോസിയേഷനെന്നും ഭാരവാഹികൾ പറഞ്ഞു.
English Summary: Headquarters for barber and beauticians in Aluva