ADVERTISEMENT

കൊൽക്കത്ത ∙ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്ര സർക്കാർ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് കേന്ദ്ര സർക്കാർ നടപടി പുറത്തുവിട്ടത്. കേന്ദ്രത്തിന്റെ നടപടി തന്നെ ഞെട്ടിച്ചെന്നു മമത പ്രതികരിച്ചു. 

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മമത ട്വീറ്റ് ചെയ്തു. 'ഡിസംബർ 25നു മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് എന്നെ ഞെട്ടിച്ചു. നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്, പക്ഷേ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാൻ പാടില്ല. 22,000 രോഗികളും തൊഴിലാളികളുമാണ് ഭക്ഷണവും മരുന്നും കിട്ടാതെ കേന്ദ്രത്തിന്റെ ഈ തീരുമാനത്തിലൂടെ കഷ്ടപ്പെടുന്നത്.’- മമത ട്വീറ്റ് ചെയ്‌തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര സർക്കാരോ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ട് എന്തിനു മരവിപ്പിച്ചു എന്ന കാരണവും ഇതുവരെ വ്യക്തമല്ല.

English Summary: Missionaries Of Charity's Bank Accounts Frozen": Mamata Banerjee's Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com