നാഗാലാന്‍ഡില്‍ ‘അഫ്സ്പ’ ആറു മാസത്തേക്ക് കൂടി നീട്ടി
Mail This Article
കൊഹിമ∙ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഡിസംബര്‍ ആറിന് 21 പാരാ സ്പെഷല്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് നിയമത്തിനെതിരെ പ്രതിഷേധം ശക്തമായത്. നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു.
മോൺ ജില്ലയിൽ സൈന്യം നടത്തിയ വെടിവയ്പിലും തുടർന്നുള്ള സംഘർഷത്തിലുമാണ് 14 ഗ്രാമീണർ കൊല്ലപ്പെട്ടത്. 11 പേർക്കു പരുക്കേറ്റു. ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
English Summary: Controversial Law AFSPA Extended In Nagaland For 6 Months