മനസ്സിൽ നിറഞ്ഞ് കാർണിവൽ; പുതുവർഷം ആഘോഷമാക്കാൻ ഫോർട്ട്കൊച്ചിക്കാർ
Mail This Article
×
കൊച്ചി ∙ പുതുവർഷത്തെ വരവേൽക്കാൻ കേരളം ഫോർട്ട് കൊച്ചിയിലേക്ക് ചുരുങ്ങിയൊരു കാലമുണ്ടായിരുന്നു. പ്രൗഢഗംഭീരമായ കൊച്ചിൻ കാർണിവലിന്റെ കാലം. കോവിഡ് പലതും മാറ്റിമറച്ചു. പഴയ മോടി ഇല്ലെങ്കിലും ഇത്തവണയും ഫോർട്ട് കൊച്ചിക്കാർ ആഘോഷത്തോടെ തന്നെയാണ് പുതിയ വർഷത്തെ വരവേൽക്കുന്നത്.
ഡിസംബർ തുടങ്ങിയാൽ ഫോർട്ട് കൊച്ചിക്ക് പ്രത്യേക ‘വൈബ്’ ആണ്. ക്രിസമ്സ് അവധി തുടങ്ങുന്നതോടെ വീര്യം കൂടും. കാർണിവൽ ഫോർട്ട് കൊച്ചിക്കാരുടെ മാത്രമല്ല, ദൂരദേശത്തുനിന്നു വരുന്നവരുടെ പോലും സിരകളിലേക്ക് കയറും. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കോവിഡിന്റെ വലയത്തിലാണ് ആഘോഷങ്ങൾ. ഇത്തവണയും രാത്രി പത്തുമണിയോടെ ആഘോഷങ്ങൾ അവസാനിക്കും.
English Summary: Fort Kochi ready for new year celebrations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.