ADVERTISEMENT

ആലപ്പുഴ∙ പരിചയമില്ലാത്തയാളുടെ കൊലപാതകത്തിൽ പ്രതിയാക്കപ്പെടുമോ എന്ന ആശങ്കയിലാണ് ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല. മൊബൈൽ സിം കാർഡ് എടുക്കുന്നതിന് ഏൽപിച്ച തിരിച്ചറിയൽ രേഖ ദുരുപയോഗിച്ച് ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മൊബൈൽ ഷോപ്പുടമ സിം എടുത്തു നൽകിയതിന്റെ പൊല്ലാപ്പുകൾ ഏൽപ്പിച്ച ആഘാതത്തിലാണ് അവർ. 

പുന്നപ്ര സ്റ്റേഷനിൽനിന്ന് പൊലീസുകാർ വീട്ടിലെത്തിയപ്പോഴാണ് വത്സല സംഭവത്തെക്കുറിച്ച് അറിയുന്നത്. മറ്റൊരാളുടെ ഐഡി ഉപയോഗിച്ച് പ്രതികൾക്ക് സിം കാർഡ് എടുത്ത് നൽകിയതിന് പുന്നപ്രയിലെ മൊബൈൽ ഷോപ്പുടമ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാദുഷയെ പിടികൂടിയെങ്കിലും വത്സലയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. പഞ്ചായത്ത് അംഗം ആണ് വത്സലയുടെ പക്കൽനിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങിയെടുത്തത്.

English Summary: Ranjith Srinivas murder case accused misused Housewife's identity card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com