ADVERTISEMENT

ന്യൂഡൽഹി ∙ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് (എംസി) ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി (എഫ്സിആർഎ ലൈസൻസ്) പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാർ. എഫ്സിആർഎ വെബ്സൈറ്റിലാണ് അനുമതി പുനഃസ്ഥാപിച്ചതായി വിവരമുള്ളത്.

എന്നാൽ കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു.

ഡിസംബർ 26നാണ്, മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതായി വാർത്ത പുറത്തുവന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളർ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

പുതുക്കാനുള്ള അപേക്ഷയിൽ പ്രതികൂലമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും തുടർന്നാണു കഴിഞ്ഞ 25ന് അപേക്ഷ തള്ളിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികൂലമായ കണ്ടെത്തലുകൾ എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല.

English Summary: Foreign Funds Licence For Mother Teresa's Charity Restored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com