ADVERTISEMENT

മുംബൈ∙ തട്ടിപ്പ് കേസിൽ പിടിയിലായ സുകാഷുമൊത്തുള്ള തന്റെ ചിത്രം പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ‘സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. അതിനാൽ മാധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുത്.  ഈ രാജ്യം എനിക്കു വളരെ അധികം സ്നേഹവും ബഹുമാനവും നൽകി. എന്നാൽ ഇപ്പോൾ കടന്നു പോകുന്നത് മോശം അനുഭവങ്ങളിലൂടെയാണ്. ഉടൻ തന്നെ തിരിച്ചുവരും. നിങ്ങൾ സ്നേഹിക്കുന്നവർക്കുവേണ്ടി ചെയ്യുന്നതുപോലെ എനിക്കുവേണ്ടിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’– ജാക്വിലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. ഇതിനിടെയാണ് ജ്വാക്വിലിനുമായി സുകാഷ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയത്. സുകാഷും ജാക്വിലിൻ ഫെർണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നിതിനെ തുടർന്ന് ജാക്വിലിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. 

English Summary: Jacqueline Fernandez issues statement on circulation of her private pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com