ADVERTISEMENT

കോഴിക്കോട്∙ വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് വിടാൻ പറ്റിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും ക്ലാസ് വിടണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇതിനെത്തുടർന്നു രക്ഷിതാക്കളും പരിസരവാസികളും സമരക്കാരുമായി തർക്കമായി.

Vadakara-School-clash-sfi-11
വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ എസ്എഫ്ഐക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ

തുടർന്നാണ് സംഘർഷമുണ്ടായത്. ചിലർക്ക് നിസാര പരുക്കേറ്റു. ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ സമ്മതിച്ചില്ലെന്ന് അധ്യാപകർ പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എംഎൽഎ ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്.

English Summary: Clash Between Natives and SFI Workers at a School in Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com