ചൈനയുടെ ഭീഷണി ഒഴിവായിട്ടില്ല; സൈനിക സന്നാഹം തുടരും: കരസേന മേധാവി
Mail This Article
×
ന്യൂഡൽഹി∙ അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി ഒഴിവായെന്ന് പറയാറായിട്ടില്ലെന്ന് കരസേന മേധാവി എം.എം.നരവനെ. നിരവധി തര്‍ക്കകേന്ദ്രങ്ങളില്‍നിന്ന് ഇരുസൈന്യവും പരസ്പര ധാരണയോടെ പിന്‍മാറി. ചൈനീസ് സൈന്യവുമായി ചര്‍ച്ച തുടരും. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്നും നരവനെ വ്യക്തമാക്കി. വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നും അദ്ദേഹം.
നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കും. അതിഭീകരമായ തെറ്റാണ് നാഗാലാൻഡിൽ സംഭവിച്ചത്. മേജർ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary: We will continue to deal with Chinese PLA in firm, resolute manner: Army chief Gen. Naravane
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.