ADVERTISEMENT

ഇംഫാൽ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ 26 വരെ സീറ്റുമാണ് പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുകയാണെന്നും അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു. 

ബിരേൻ സിങ്, ഇബോബി സിങ്
ബിരേൻ സിങ്, ഇബോബി സിങ്

നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 2 മുതൽ 6 വരെ സീറ്റ് നേടിയേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 28 സീറ്റുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ 21 സീറ്റ് നേടിയ ബിജെപി മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണത്തിലെത്തുകയായിരുന്നു.

മണിപ്പുരിൽ രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി 27നും രണ്ടാംഘട്ടം മാർച്ച് 3നും ആണ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. 

English Summary: Manipur Polls 2022: ABP News and C Voter Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com