46,387 പേര്‍ക്ക് കോവിഡ്, ഏറ്റവും ഉയർന്ന നിരക്ക്; 9000 കടന്ന് തിരുവനന്തപുരം, എറണാകുളം
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പ്. 46,387 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാംപിളുകളാണ് പരിശോധിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
തിരുവനന്തപുരം 9720
എറണാകുളം 9605
കോഴിക്കോട് 4016
തൃശൂര്‍ 3627
കോട്ടയം 3091
കൊല്ലം 3002
പാലക്കാട് 2268
മലപ്പുറം 2259
കണ്ണൂര്‍ 1973
ആലപ്പുഴ 1926
പത്തനംതിട്ട 1497
ഇടുക്കി 1441
കാസർകോട് 1135
വയനാട് 827
നെഗറ്റീവായവർ
തിരുവനന്തപുരം 1701
കൊല്ലം 519
പത്തനംതിട്ട 492
ആലപ്പുഴ 437
കോട്ടയം 3300
ഇടുക്കി 369
എറണാകുളം 4216
തൃശൂര്‍ 1072
പാലക്കാട് 476
മലപ്പുറം 652
കോഴിക്കോട് 1351
വയനാട് 142
കണ്ണൂര്‍ 317
കാസർകോട് 344
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 52,59,594 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്‍ക്ക് ഒരു ഡോസും 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. 15 മുതല്‍ 17 വയസ്സുവരെയുള്ള ആകെ 61 ശതമാനം (9,24,531) കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കി.
English Summary: Covid toll Kerala