ADVERTISEMENT

ന്യൂഡൽഹി∙ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്ത്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കര്‍ഷക രോഷം അടങ്ങില്ല. സമരം അവസാനിപ്പിക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചു.

കേന്ദ്രസര്‍ക്കാരും ബിജെപിയും കര്‍ഷകരെ ഭീകരരായും ആന്തോളന്‍ ജീവികളായും മുദ്രകുത്തിയത് മറക്കില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്താല്‍ അതിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും നരേഷ് ടിക്കായത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: Bharatiya Kisan Union leader Naresh Tikait against BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com