സുപ്രീം കോടതിയിൽ ആദ്യമായി വനിതാ ജഡ്ജിയെ നിയമിച്ച് പാക്കിസ്ഥാൻ
Mail This Article
×
ഇസ്‌ലാമാബാദ്∙ സുപ്രീം കോടതി ജഡ്ജി പദവിയില്‍ ആദ്യമായി വനിതയെ നിയമിച്ച് പാക്കിസ്ഥാൻ. ജസ്റ്റിസ് അയേഷ മാലിക്കിനെയാണ് (55) നിയമിച്ചത്. പരമ്പരാഗത രീതിയിൽ ലൈവ് ടെലിവിഷനു മുന്നിൽ സത്യപ്രതിഞ്ജ ചൊല്ലി അവർ സ്ഥാനമേറ്റു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി നിയമിതയായതിന്, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ അയേഷ മാലിക്കിന് അനുമോദനം അറിയിച്ചു.
നിയമനത്തിന് അംഗീകാരം നൽകേണ്ട 9 അംഗ സമിതി, കഴിഞ്ഞ വർഷം അയേഷയ്ക്കു നിയമനം നൽകേണ്ടെന്നു തീരുമാനിച്ചിരുന്നു. എന്നാൽ, ഇത്തവണ, നാലിനെതിരെ 5 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അയേഷ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
English Summary: Pakistan appoints first female Supreme Court judge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.