സംസ്ഥാനത്തെ റേഷൻ കടകൾ 27 മുതൽ രാവിലെയും വൈകിട്ടും പ്രവർത്തിക്കും
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ 27 മുതൽ രാവിലെയും വൈകിട്ടും പ്രവർത്തിക്കും. ഇപോസ് മെഷിൻ സംവിധാനവുമായി ബന്ധപ്പെട്ട സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 മുതൽ 7 വീതം ജില്ലകളിൽ പ്രവർത്തനസമയം രാവിലെയും വൈകിട്ടുമായി നിയന്ത്രിച്ചിരുന്നു.
27 മുതൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ 6.30 വരെയും കടകൾ തുറക്കുമെന്നു പൊതുവിതരണ വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞു.
English Summary: Ration shops time rescheduled in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.