ADVERTISEMENT

ഗ്രാമഭംഗിയും വിശുദ്ധിയും നഷ്ടപ്പെടാത്ത ഗ്രാമമാണ് ചേകാടി. നൂറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ ആളുകള്‍ ഇവിടെ എത്തുകയും കൃഷി ആരംഭിക്കുകയും ചെയ്തു. വിശാലമായ പാടത്ത് അവര്‍ പൊന്നുവിളയിച്ചു. ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ സമ്പന്നമായ ഗ്രാമം. വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വന്യമൃഗശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളാണ് പലപ്പോഴും വിള കൊയ്യുന്നത്. കൃഷിക്കാര്‍ക്ക് ഒന്നും കിട്ടാറില്ല. എങ്കിലും പരമ്പരാഗത കൃഷി രീതികളില്‍ മാറ്റം വരുത്താന്‍ ഇവര്‍ തയാറല്ല. മണ്ണും മനസ്സും മലിനമാകാതെ ഇന്നും കാത്തുസൂക്ഷിക്കുകയാണ് ചേകാടിക്കാര്‍.

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും 13 കിലോമീറ്ററാണ് ചേകാടിയിലേക്ക്. വനപാത താണ്ടിയാല്‍ വിശാലമായ വയല്‍പ്പരപ്പിലാണ് എത്തിച്ചേരുക. ഒരുവശത്ത് കബനി നദി ഒഴുകുന്നു. കബനി കടന്ന് അക്കരെ എത്തിയാല്‍ കര്‍ണാടകയായി. മറ്റു സ്ഥലങ്ങളില്‍ നിന്നും വിഭിന്നമായി ഭൂവുടമകളും കൃഷിക്കാരുമാണ് ചേകാടിയിലെ ആദിവാസികള്‍. വിപ്ലവ കഥകള്‍ ഏറെപ്പറയാനുണ്ടെങ്കിലും മലിനമാകാത്ത ഗ്രാമവിശുദ്ധി മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കാനുള്ള പുതിയ ഉദ്യമത്തിലാണ് ചേകാടിക്കാര്‍. ഗന്ധകശാലകൊണ്ടുണ്ടാക്കിയ ഉപ്പുമാവും കപ്പപുഴുങ്ങിയതും കാന്താരിയുമെല്ലാം തയാറാക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഈ ഗ്രാമം.

പുറത്തുനിന്നുള്ളവര്‍ എത്തി റിസോര്‍ട്ടു തുടങ്ങി, സംസ്‌കാരത്തേയും പാരമ്പര്യത്തേയും ചൂഷണം ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് നാട്ടുകാര്‍ തന്നെ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ തുടങ്ങിയത്. വായുവും മണ്ണും ജലയും മലിനമാകാതെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടികൂടിയാണ് പുതിയ ഉദ്യമം ആരംഭിച്ചത്. 'നവ' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരമേഖലയിലേക്ക് പുതിയ ചുവടുവയ്പ്പ് നടത്തുന്നത്. പ്രകൃതിക്ക് കോട്ടം തട്ടാതെ മനുഷ്യര്‍ ജീവിക്കുന്നത് ചരിത്രമുറങ്ങുന്ന ചേകാടിയിലൂടെ സഞ്ചരിച്ചാല്‍ മനസ്സിലാക്കാം.

English Summary: Untold stories of Chekadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com