ADVERTISEMENT

ന്യൂഡൽഹി∙ പോസ്റ്റ് ഓഫിസ് വഴിയുള്ള ബാങ്കിങ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി, ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യമൊരുക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം സേവനങ്ങള്‍ ലഭ്യമാക്കും. പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കും തിരിച്ചു പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. വാണിജ്യബാങ്കുകള്‍ കേന്ദ്രീകരിച്ച് 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.  

ഒന്നര മണിക്കൂർ മാത്രം നീണ്ടതായിരുന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതിയിൽ പുതിയ ഇളവുകളില്ല. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.

എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 5ജി ഇന്റർനെറ്റ് ഈ വർഷം തന്നെ. ഇതിനായി 5ജി സ്പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികൾക്ക് 5ജി ലൈസൻസ് നൽകും. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 

English Summary: Post offices in India to be connected to core banking system: FM Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com