എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറഞ്ഞു; ശബ്ദരേഖ കൈമാറി: ബാലചന്ദ്രകുമാര്‍
Mail This Article
കൊച്ചി∙ അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ‌് പറഞ്ഞതിനു തെളിവുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍. ദിലീപ്, സഹോദരൻ അനൂപിന് കൊടുത്ത നിര്‍ദേശത്തിന്‍റെ ശബ്ദരേഖ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു
നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ മുറിവാചകങ്ങള്‍ മാത്രമാണുള്ളത്. റെക്കോഡ് ചെയ്ത ടാബും കോപ്പി ചെയ്ത ലാപ്ടോപ്പും എവിടെപ്പോയി? ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥാനാ ഡിവൈഎസ്പി ബൈജു പൗലോസിനും തന്നോട് വൈരാഗ്യമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചനക്കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് കോടതി ചോദിച്ചു. കേസില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍റെ വാദം വെള്ളിയാഴ്ച നടക്കും.
English Summary: Dileep Case: There is Evidence Against Dileep, says Balachandrakumar