ADVERTISEMENT

മലപ്പുറം∙ എംഎസ്എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയുമായിരുന്ന പെൺകുട്ടിയെ യൂത്ത് ലീഗ് പ്രവർത്തകൻ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂർ സർ സയ്ദ് കോളജ് മുൻ എംഎസ്എഫ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലീസിൽ പരാതി നൽകിയത്. 

മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് ആണ് ആഷിഖയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതെന്നു സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ കഴിഞ്ഞ ആറുമാസമായി അപമാനിക്കുന്നതായി ആഷിഖയുടെ പരാതിയിൽ പറയുന്നു. കുടുംബം മാനസിക പ്രയാസത്തിലായ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്ന് ആഷിഖ പറഞ്ഞു. 

മുഹമ്മദ് അനീസ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്നും, എംഎസ്എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനു പൊലീസ് സ്റ്റേഷനിലെത്തിയതെന്നും സംഭവത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ പറഞ്ഞു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്നാണ് എംഎസ്എഫ് നേതാക്കളുടെ വാദം. ആരോപണ വിധേയനൊപ്പം പൊലീസ് സ്റ്റേഷനിൽ പോയെന്ന ആരോപണവും എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി നിഷേധിച്ചു.

English Summary: Former Haritha worker lodges complaint against Youth League worker 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com