ഗോവ മാറ്റത്തിനായി വോട്ടുചെയ്യും; അഴിമതിക്കാർ പരാജയപ്പെടും: അമിത് പാലേക്കര്‍
Mail This Article
പനജി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവൻ ജനത മാറ്റത്തിനായി വോട്ടുചെയ്യുമെന്ന് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പാലേക്കർ മനോരമ ന്യൂസിനോട്. അഴിമതിയിൽ കുളിച്ച രാഷ്ട്രീയകക്ഷികൾ പരാജയപ്പെടും. സ്ത്രീകളുടെ പൂർണപിന്തുണ ഇക്കുറി ആംആദ്മി പാർട്ടിക്ക് ലഭിക്കുമെന്ന് അമിത് പാലേക്കറിന്റെ ഭാര്യയും മലയാളിയുമായ രസിക നായരും പറഞ്ഞു. ആം ആദ്മി ഗോവ രാഷ്ട്രീയത്തിൽ ഇക്കുറി നിർണായകമായ ശക്തിയായി മാറുമെന്നും കോൺഗ്രസിനും ബിജെപിക്കും വൻ വെല്ലുവിളി ഉയർത്തുമെന്നും അമിത് പാലേക്കർ പറഞ്ഞു.
തൊഴിൽ, ഖനന, വിദ്യാഭ്യാസ, വ്യാപാര, ആരോഗ്യ മേഖലകളിലുൾപ്പെടെ ഗോവയിലെ ജനങ്ങൾക്ക് 13 ഇന വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. ഗോവയിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും തൊഴിൽ നൽകുമെന്നും ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് 3,000 നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു.
ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കുക, വർഷങ്ങളായി ഭൂമി ഇല്ലാത്തവർക്ക് 6 മാസത്തിനുള്ളിൽ ഭൂമി, ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം നൽകാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസരീതി പരിഷ്കരിക്കുക തുടങ്ങി നിരവധി വാഗ്ദാനങ്ങൾക്ക് ആം ആദ്മി പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.
English Summary: Chief ministerial candidate of AAP Amit Palekar urges voters to give one chance to AAP