രാഹുലിനു വേണ്ടി പഞ്ചാബ് പിടിക്കും; അമരിന്ദർ സിങ് ഒഴിഞ്ഞ തിര: സിദ്ദു
Mail This Article
അമൃത്‍സർ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയത്തിൽ കുറഞ്ഞ് ഒരു ലക്ഷ്യവും ഇല്ലെന്ന് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ഒഴിഞ്ഞ തിരയാണെന്നും സിദ്ദു പറഞ്ഞു.
സ്വന്തം മണ്ഡലമായ അമൃത്‍സർ ഈസ്റ്റിലെ തിരക്കിട്ട പ്രചാരണത്തിനിടെയാണ് സിദ്ദു മനോരമ ന്യൂസിനോട് സംസാരിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടി പഞ്ചാബ് പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന അമരിന്ദർ സിങ്ങിനെതിരെ സിദ്ദു രൂക്ഷവിമർശനം നടത്തി. പഞ്ചാബിൽ അമരിന്ദർ യുഗം അവസാനിച്ചെന്ന് സിദ്ദു വ്യക്തമാക്കി. തന്നെ ഒഴിവാക്കി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും രാഹുൽ ഗാന്ധിയോട് വിയോജിപ്പില്ലെന്നും സിദ്ദു പറഞ്ഞുവയ്ക്കുന്നു.
English Summary: Navjot Singh Sidhu Slams Amarinder Singh