പ്രവേശനം നിഷേധിച്ച് എംഎസ്എഫ് നേതാക്കൾ; കോടതിയലക്ഷ്യവുമായി മുന്നോട്ടെന്ന് ഷൈജൽ
Mail This Article
×
കോഴിക്കോട് ∙ എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ് നേതാക്കൾ. യോഗത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷൈജൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഹരിതയുടെ പഴയ ഭാരവാഹികളെ പിന്തുണച്ചതാണ് എതിർപ്പിന് കാരണം.
കോടതി ഉത്തരവ് ഉള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതെന്നു ഷൈജല്‍ പ്രതികരിച്ചു. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: PV Shaijal Denied Entry from MSF State Committee Meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.