പീഡനക്കേസ്: പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിനു ഹാജരായി ശ്രീകാന്ത് വെട്ടിയാർ
Mail This Article
കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം ലഭിച്ച വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി. കോടതി നിർദേശത്തെ തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ചോദ്യം ചെയ്യലിനാണ് ഹാജരായത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
English Summary: Sreekanth Vettiyar Surrenders at Police Station