ADVERTISEMENT

അമൃത്‌സർ ∙ പഞ്ചാബിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മോഗ ജില്ലയിലെ പോളിങ് ബൂത്ത് സന്ദർശിക്കാനെത്തിയ ബോളിവുഡ് നടൻ സോനു സൂദിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. അദ്ദേഹത്തിന്റെ കാർ പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണു നടപടി.

പോളിങ് സമയത്ത് സോനു വീട്ടിൽനിന്ന് ഇറങ്ങിയാൽ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സോനുവിന്റെ സഹോദരി മാളവിക സൂദ് കോൺഗ്രസ് സ്ഥാനാർഥിയായി മോഗയിൽ മത്സരിക്കുന്നുണ്ട്. ‌‌ചില ബൂത്തുകളിൽ പണം വിതരണം ചെയ്തുവെന്ന റിപ്പോർട്ട് പരിശോധിക്കാനാണു താൻ പോയതെന്ന് സോനു പറഞ്ഞു.

‘വിവിധ ബൂത്തുകളിൽ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് അകാലിദളിന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ കോളുകൾ വരുന്നതായി അറിഞ്ഞു. ചില ബൂത്തുകളിൽ പണം വിതരണം ചെയ്തു. പരിശോധിച്ച് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് ഞങ്ങളുടെ കടമയാണ്. അതിനാലാണ് പുറത്തിറങ്ങിയത്’– അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മാർച്ച് 10നാണ് വോട്ടെണ്ണൽ. 

English Summary: Actor Sonu Sood's Car Seized During Attempt To Enter Punjab Poll Booth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com