ADVERTISEMENT

ഇംഫാൽ∙ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വെറും അഞ്ചുവർഷം കൊണ്ട് പുരോഗതിയിലേക്കും സമാധാനത്തിലേക്കും മണിപ്പുരിനെ കൈപിടിച്ചുയർത്തിയെന്നു കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പുമന്ത്രിയും അസം മുൻമുഖ്യമന്ത്രിയുമായ സർബാനന്ദ് സോനോവാൾ. എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള  സർക്കാർ എല്ലാ മേഖലയിലും വികസനം കൊണ്ടുവന്നു. വികസനവും സമാധാനവും മണിപ്പുരിന് കിട്ടാക്കനിയായിരുന്നു. എന്നാൽ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ മണിപ്പുർ എല്ലാ മേഖലകളിലും വിജയം വരിച്ചുവെന്നും സോനോവാൾ പറഞ്ഞു. 

ഇംഫാല്‍ താഴ്‌വരകളിലും സമതലങ്ങളിലും വസിക്കുന്ന മണിപ്പുരികളും പര്‍വതമേഖലകളില്‍ താമസിക്കുന്ന നാഗാ, നാഗാ, കുക്കി ഗോത്രജനതയും തമ്മിൽ സമാധാനവും സഹവർത്തിത്വവും ഉറപ്പിക്കാനായത് വിലമതിക്കാൻ കഴിയാത്ത നേട്ടമാണ്. അരാജകത്വം, അസ്ഥിരത, അസമത്വം എന്നിവ‍ സംഭാവന ചെയ്ത കോൺഗ്രസ് ഭരണത്തിൽ നിന്ന് എൻ. ബിരേൻ സിങ്ങിന്റെ സർക്കാരിലേക്ക് ഏറെ ദൂരമുണ്ടെന്നും സർബാനന്ദ സോനോവാൾ പറഞ്ഞു. മണിപ്പുരിൽ പാർട്ടി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സോനോവാൾ.

മണിപ്പുർ രാജ്യത്തിന്റെ ശക്തികേന്ദ്രമാണ്. ഭാഷപരമായ വൈവിധ്യം, കല, സ്ത്രീ ശാക്തികരണം, കായിക മേഖലയിലുള്ള ആധിപത്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മണിപ്പുർ രാജ്യത്തിനു തന്നെ മാതൃകയാണ്. ഉപരോധത്തിന്റെയും കലാപത്തിന്റെയും ദേശമായിരുന്ന മണിപ്പുരിനെ വീണ്ടെടുത്തത് ബിജെപിയാണ്.

കോൺഗ്രസ് ഭരണകാലത്ത് വർഷത്തിൽ 100 ദിവസവും ഉപരോധവും ബന്ദും കർഫ്യുവും ആയിരുന്നെങ്കിൽ അഞ്ചുവർഷം കൊണ്ട് മണിപ്പുരിൽ കാര്യങ്ങൾ മാറിമറിഞ്ഞു.  സംസ്ഥാനത്ത് സമാധാനം പുലരണമെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വരണമെന്നും സോനോവാൾ പറഞ്ഞു. 

English Summary: BJP can ensure that peace remains in Manipur:Sarbananda Sonowal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com