ആശയങ്ങളെയും ഭാഷകളെയും സംസ്‌കാരത്തെയും കോൺഗ്രസ് മാനിക്കുന്നു; മോദിക്കെതിരെ രാഹുൽ
Mail This Article
ഗുവാഹത്തി ∙ മണിപ്പുരിലെ ഇംഫാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുടെ ആശയങ്ങളെയും ഭാഷകളെയും സംസ്‌കാരത്തെയും കോൺഗ്രസ് മാനിക്കുന്നുവെന്നും എന്നാൽ, രാജ്യത്ത് ‘യൂണിഫോമിറ്റി’ അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘മണിപ്പുരിനേക്കാൾ വലുതാണ് യുപി. എന്നാൽ യുപിയിലെയും മണിപ്പുരിലെയും ജനങ്ങൾ ഞങ്ങൾക്ക് ഒരുപോലെയാണ്. യുപിയിലെയും മണിപ്പുരിലെയും ഭാഷ, വൈവിധ്യം, ചരിത്രം, സംസ്കാരം എന്നിവയെല്ലാം ഞങ്ങൾ ഒരുപോലെ സംരക്ഷിക്കും. ഞങ്ങൾക്ക് ഇരട്ടത്താപ്പില്ല. ബിജെപിക്ക് ഒരു പ്രത്യയശാസ്ത്രവും ഒരു ആശയവും ഒരു ഭാഷയും ഒരു സംസ്കാരവുമുണ്ട്. അതാണ് ശ്രേഷ്ഠമെന്ന് അവർ കരുതുന്നു.
ബിജെപി മണിപ്പുരിന്റെ ജനാധിപത്യ മൂല്യങ്ങളെ ആക്രമിക്കുകയാണ്. ഞാൻ ഇവിടെ വരുന്നത് അധീശ മനോഭാവത്തോടെയല്ല., മനുഷ്യത്വത്തോടെയാണ്. അതാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം. പ്രധാനമന്ത്രി ഇവിടെ വരുന്നത് അധീശഭാവവുമായാണ്’– അദ്ദേഹം പറഞ്ഞു.
English Summary: "Comes Here With Air Of Superiority": Rahul Gandhi Slams PM Modi In Manipur