ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങൾ ദുർബലപ്പെടുന്നതിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസുമായി പ്രതിപക്ഷം. പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് ‌നൽകിയത്. 

ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയം ചട്ടവിരുദ്ധമെന്ന് നിയമമന്ത്രി പി. രാജീവ് മറുപടി നൽകി. ഒരു അധികാരവും സർക്കാർ എടുത്തു കളഞ്ഞിട്ടില്ല. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് വിചിത്രമായ വകുപ്പ്. രാജ്യത്ത് മറ്റൊരിടത്തും ഈ വ്യവസ്ഥയില്ല. രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായ ദേഭഗതിയാണ് ലോകായുക്ത നിയമത്തിൽ സർക്കാർ കൊണ്ടുവന്നതെന്നും പി.രാജീവ് അഭിപ്രായപ്പെട്ടു. എജിയുടെ പരിശോധനയ്ക്ക് ശേഷമാണ് സർക്കാർ ഭേദഗതിക്ക് തീരുമാനിച്ചത്. ലോകായുക്തയുടെ അധികാരം കവരുന്നു എന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. അഴിമതി കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

23 വർഷം മുൻപാണ് സഭ ലോകായുക്ത നിയമം പാസാക്കിയത്. ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഐയെ എങ്കിലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണമെന്ന് സണ്ണി ജോസഫ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ലോകായുക്ത ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ പോകാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നെങ്കിൽ പിന്തുണയ്ക്കാമായിരുന്നു.പകരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയെയാണ് അപ്പീൽ അധികാരിയാക്കിയത്. ഇത് നിയമ ഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ലോകായുക്ത നിയമത്തെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ കേസു നിൽക്കുന്നതിനാലാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമമന്ത്രിയുടേതു വിചിത്ര വാദങ്ങളെന്ന് പി. രാജീവ് ഇതിനു മറുപടി നൽകി.

English Summary : Opposition gives adjournment motion notice over LokAyukta Ordinance in Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com