ADVERTISEMENT

ലക്നൗ ∙ ബിജെപി റാലിയിൽനിന്നും ആളുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കാവി സ്കാർഫും ബിജെപിയുടെ പതാകയുമേന്തി പ്രിയങ്കയുടെ കാറിനുചുറ്റും ആളുകൾ കൂടുകയും കൈകൊടുക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.

എല്ലാവർക്കും കോൺഗ്രസിന്റെ പ്രകടനപത്രിക പ്രിയങ്ക വിതരണം ചെയ്യുന്നതും വിഡിയോയിൽ കാണാം. ഉത്തർപ്രദേശിൽ ഇത്തരമൊരു കാഴ്ച അപൂർവമാണ്. ബിജെപി റാലിയിൽനിന്നും ആളുകൾ മടങ്ങുകയാണെന്നും യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വിഡിയോ ധാരാളമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 2019ൽ സംസ്ഥാനത്തിന്റെ ചുമതല പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചു. സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ട് ‘ഞാൻ സ്ത്രീയാണ്, പോരാടും’ എന്ന ആശയമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

English Summary: "People Returning From BJP Rally": Congress Video Of UP "Atmosphere"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com