ADVERTISEMENT

ആലപ്പുഴ∙ യു.പ്രതിഭ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചതിനു കാരണം നേതാക്കളില്‍നിന്ന് നേരിട്ട അവഗണന. തനിക്കെതിരെ കായംകുളത്തു നടന്ന നീക്കം പ്രതിഭ നേതൃത്വത്തെ അറിയിച്ചിരുന്നു. എകെജി സെന്‍ററിലെത്തി മുതിർന്ന നേതാവ് എ.വിജയരാഘവനെ നേരിട്ടുകണ്ട് വോട്ടുചോര്‍ച്ച അറിയിച്ചു. തനിക്കെതിരെ പ്രവര്‍ത്തിച്ച നേതാക്കളുടെ വിവരങ്ങളും കൈമാറി.

എന്നാല്‍, മൗനം പാലിച്ച നേതൃത്വം ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണു വിമർശനം. ജില്ലാ സമ്മേളന ചര്‍ച്ചയിലും നേതാക്കള്‍ പ്രതിഭയെ അധിക്ഷേപിച്ചു. ‘തങ്ങള്‍ക്ക് വേണ്ടാത്ത സ്ഥാനാര്‍ഥിയായിരുന്നു പ്രതിഭ’ എന്ന് ഒരു നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും എസ്ആര്‍പിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാവിന്റെ പരാമര്‍ശം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ചോർന്നത് കായംകുളത്തായിട്ടും അതു ചർച്ചയായില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായി നടക്കുകയാണെന്നുമായിരുന്നു പ്രതിഭയുടെ ഫെയ്സ്ബുക്കിലെ കുറിപ്പ്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചർച്ചയായപ്പോൾപോലും കായംകുളത്തെ വോട്ടു ചോർച്ച എങ്ങും ചർച്ചയായില്ലെന്നും കുറിപ്പിൽ പറയുന്നു.

English Summary: U Prathibha MLA's serious allegations against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com