ഡോക്ടറാകും മുൻപ് ആരോഗ്യ മന്ത്രിയെ കാണാന്‍ നാഗമനയിലെ ഉണ്ണിയെത്തി
Mail This Article
×
തിരുവനന്തപുരം ∙ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്‍പതാം റാങ്കാണ് ഉണ്ണി നേടിയത്.
നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന്‍ ഉണ്ണി തിരുവനന്തപുരത്തെത്തിയത്. ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി കലാകാരന്‍ കൂടിയാണ്. ഉണ്ണിക്കു മന്ത്രി വീണാ ജോര്‍ജ് എല്ലാ ആശംസകളും നേര്‍ന്നു. ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
English Summary: Medical student from Wayanad tribal community meets Veena George
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.