ADVERTISEMENT

ഇംഫാൽ ∙ പണവും സ്ഥാനമാനങ്ങളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് മണിപ്പുരിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി നിങ്‌തോജാം പോപ്പിലാല്‍ സിങ് (26). സ്വത്തുവകകളൊന്നുമില്ലെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള പ്രതികരണം. എൻസിപി സ്ഥാനാർഥിയാണ് നിങ്‌തോജാം പോപ്പിലാല്‍ സിങ്. 

പണം കൊണ്ട് ഒന്നിനും ശാശ്വത പരിഹാരം കാണാനാവില്ലെന്നും തിരഞ്ഞെടുപ്പ് ഗോദകൾ പണക്കാരുടെ മാത്രം തട്ടകമല്ലെന്നും പോപ്പിലാല്‍ പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ ഉള്ളവർക്കും കാശുള്ളവർക്കും മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ജയിക്കാനും കഴിയുകയെന്ന മിഥ്യാധാരണ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടി ശക്തമായ ഇടപെടലുകൾ നടത്താൻ സാധിക്കുന്ന പ്ലാറ്റ്ഫോം ആണ്. എന്നാൽ അധികാരമോഹികളുടെയും പണക്കാരുടെയും ഇടത്താവളമായി അത് അധഃപതിച്ചു. ജനങ്ങൾക്കു വേണ്ടി നിലകൊള്ളാനും സമൂഹത്തിൽ മാറ്റം കൊണ്ടുവരാനും സാധിക്കുമെന്ന വിശ്വാസം ഉള്ളതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. കാശുള്ളവർക്കല്ല, ഇച്ഛാശക്തിയും അർപ്പണ മനോഭാവവും ഉള്ളവർക്ക് മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂവെന്നും പോപ്പിലാല്‍ പറഞ്ഞു.

ബിരുദധാരിയാണ് പോപ്പിലാല്‍. മണിപ്പുരില്‍ ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 മണ്ഡലങ്ങളില്‍ ആകെയുള്ള 173 സ്ഥാനാര്‍ഥികളില്‍ പകുതിയും കോടീശ്വരന്മാരാണ്. കെയ്‌സംതോങ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സപം നിഷികാന്ത് സിങ് ആണ് 29 കോടി രൂപയുടെ ആസ്തിയുമായി ഒന്നാമത്.

English Summary: Meet Ningthoujam Popilal Singh, Manipur's Youngest Candidate With Zero Assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com