ADVERTISEMENT

കൊച്ചി∙ കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക കൂടിചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് ഹർജിക്കാരൻ.

സിപിഎം സംസ്ഥാന സമ്മേളനം വരുന്നതു കൂടി കണക്കിലെടുത്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ലധികം പേർ കൂടിച്ചേരുന്നത് അനുവദിക്കരുതെന്നാണ് ആവശ്യം. കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തു മൊത്തമായി നടപ്പിലാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

English Summary: Public Interest Litigation in High Court demanding Gathering ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com