ADVERTISEMENT

വാഷിങ്ടൻ ∙ മൈക്രോസോഫ്റ്റ് കമ്പനി സിഇഒയും ഇന്ത്യക്കാരനുമായ സത്യ നാദെല്ലയുടെയും അനുവിന്റെയും മകൻ സെയിൻ നാദെല്ല (26) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയാണ് മകൻ മരിച്ചതെന്നു കമ്പനിയിലെ സ്റ്റാഫിനു അയച്ച ഇമെയിൽ സന്ദേശത്തിൽ നാദെല്ല അറിയിച്ചു. സെറിബ്രൽ പാൾസിക്കു ചികിത്സയിലായിരുന്നു സെയിൻ.

'സംഗീതത്തോടുള്ള ആഭിമുഖ്യം കൊണ്ടും വിടർന്ന ചിരി കൊണ്ടും കുടുംബത്തിൽ സന്തോഷം പടർത്തിയ സെയിനിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു'- സെയിനിനെ ചികിൽസിച്ച ചിൽഡ്രൻസ് ഹോസ്പിറ്റൽ സിഇഒ ജെഫ് സ്പെറിങ് പറഞ്ഞു.

2014ൽ മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനമേറ്റെടുത്ത ശേഷം ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കാൻ സത്യ മുൻകൈയെടുത്തു. സെയ്‌നിനെ വളർത്തിയപ്പോൾ പഠിച്ച പാഠങ്ങൾ കമ്പനി മീറ്റിങ്ങുകളിൽ പങ്കുവച്ചിരുന്നു. സെയ്‌നിനെ ചികിത്സിച്ച ചിൽഡ്രൻസ് ഹോസ്പിറ്റലുമായി ചേർന്ന് സെയിൻ നാദെല്ല എൻഡോവ്ഡ് ചെയർ ഫോർ പീഡിയാട്രിക് ന്യൂറോസയൻസും സത്യ സ്‌ഥാപിച്ചിട്ടുണ്ട്.

English Summary: Satya Nadella's Son Zein Nadella Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com