‘കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു; പാതിവഴിയിൽ തിരിച്ചു കൊണ്ടു പോയി’
Mail This Article
×
വാഴ്സോ∙ കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും പോളണ്ടിലുള്ള മന്ത്രി വി.കെ. സിങ് വ്യക്തമാക്കി.
മൂന്ന് ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകൾ ഇന്ത്യയിലെത്തിയതായി മന്ത്രി പറഞ്ഞു. ചില വിദ്യാർഥികൾ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണ്– വി.കെ. സിങ് പറഞ്ഞു. റുമാനിയ, ഹങ്കറി എന്നീ രാജ്യങ്ങളിൽനിന്ന് 210 ഇന്ത്യക്കാരുമായി പുറപ്പെട്ട രണ്ട് സി–17 വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി.
English Summary: A student coming from Kyiv got shot and was taken back midway
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.