ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ്ഷോയ്ക്ക് മുൻപ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. മാൽദാഹിയ റൗണ്ടാന മുതൽ ചൗക്ക് വരെയായിരുന്നു റോഡ്‌ഷോ. ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർഥന നടത്തി. 

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മോദി ആദ്യമായി റോഡ്‌ഷോ നടത്തിയതും ഇവിടെയാണ്. വാരാണസി ലോക്‌സഭാ മണ്ഡലത്തിനു കീഴിൽ രോഹാനിയ, വാരണാസി നോർത്ത്, വാരാണസി സൗത്ത്, വാരണാസി കന്റോണ്‍മെന്റ്, സേവാപുരി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. മാർച്ച് 7നാണ് ഇവിടെ വോട്ടെടുപ്പ്.

യുപിയിലെ മിർസാപുരിലെ തിരഞ്ഞെടുപ്പ് റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ‘എല്ലാ ദരിദ്രർക്കും സ്വന്തമായി വീടുണ്ടാകണമെന്നതാണ് എന്റെ ലക്ഷ്യം. സമാജ്‌വാദി പാർട്ടി (എസ്‌പി) മിർസാപുരിൽ ദരിദ്രർക്കായി 800 വീടുകൾ മാത്രമാണ് നിർമിച്ചത്. എന്നാൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ബിജെപി സർക്കാർ 28,000 വീടുകൾ നിർമ്മിച്ചു. എസ്പി അധികാരത്തിലിരുന്നപ്പോള്‍ യുപിയുടെ വികസനത്തിനായി ബിജെപി കൊണ്ടുവന്ന പദ്ധികൾക്ക് തടസ്സം സൃഷ്ടിച്ചു.’– അദ്ദേഹം പറഞ്ഞു.

English Summary: PM Modi leads massive roadshow in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com