സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങി; ആദ്യ വാഹനവ്യൂഹം പുറപ്പെട്ടു
Mail This Article
ന്യൂഡൽഹി ∙ കിഴക്കന്‍ യുക്രെയ്നിലെ സുമിയിനിന്നുള്ള 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നു. റഷ്യ മൂന്നാംവട്ടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സുമിയില്‍നിന്നു വിദ്യാര്‍ഥികളുമായുള്ള ആദ്യ വാഹനവ്യൂഹം പുറപ്പെട്ടു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെയും നാട്ടുകാരെയും ഒഴിപ്പിക്കുന്നതുവരെ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കരുതെന്നു റഷ്യയോടു യുക്രെയ്ന്‍ ആവശ്യപ്പെട്ടു.
സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങിയ കാര്യം കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി സ്ഥിരീകരിച്ചു. ഇവരെ ബസുകളില്‍ പോള്‍ട്ടോവ വഴി പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കു കൊണ്ടുപോകും. തുടർന്നു നാട്ടിലെത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും നേരിട്ട് രക്ഷാദൗത്യം നിരീക്ഷിച്ചു വരികയാണെന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
English Summary: All 694 Indian Students In Ukraine's Sumy Have Left: Government