സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമം; കമ്മിഷൻ റിപ്പോർട്ട് കൈമാറി
Mail This Article
×
തിരുവനന്തപുരം ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്‌നങ്ങളും പഠിച്ച് തയാറാക്കിയ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, അംഗങ്ങളായ എം.മനോഹരൻ പിള്ള, എ.ജി.ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനാണു റിപ്പോർട്ട് കൈമാറിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്മിഷൻ അറിയിച്ചു.
English Summary: Survey for EWS Kerala; Commission report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.